ലണ്ടന്‍: മികച്ച താരങ്ങളെ റാഞ്ചാനായി എത്രപണം മുടക്കാനും ചെല്‍സി തയ്യാറാണ്. റെക്കോര്‍ഡ് തുകയ്ക്ക് ഫൊര്‍ണാണ്ടോ ടോറസിനെ റാഞ്ചിയതിനു പിന്നാലെ ആര്‍സനല്‍ ക്യാപ്റ്റന്‍ സെസ് ഫാബ്രിഗസിനെ ടീമിലെത്തിക്കാനാണ് ചെല്‍സിയുടെ നീക്കം.

പുതിയ ഓഫറുമായി ഫാബ്രിഗസിനെ സമീപിച്ച വാര്‍ത്ത ‘ദ സണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ താരത്തെ വിട്ടുകൊടുക്കുന്ന വാര്‍ത്തയ്ക്ക് ആര്‍സനല്‍ പ്രതികരിച്ചിട്ടില്ല.

നേരത്തേ 50 മില്യണ്‍പൗണ്ടെന്ന റെക്കോര്‍ഡ് തുകയ്ക്കായിരുന്നു ടോറസ് ചെല്‍സിയിലെത്തിയത്. അഞ്ചരവര്‍ഷത്തെ കരാറാണ് ടോറസും ചെല്‍സിയും തമ്മിലുള്ളത്.