എഡിറ്റര്‍
എഡിറ്റര്‍
ശരീരത്തിന് ഉപദ്രവകാരിയാകുന്ന ചില ശീലങ്ങള്‍
എഡിറ്റര്‍
Wednesday 22nd January 2014 11:36pm

chew

നമുക്കുള്ള ചില ശീലങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തിനുതന്നെ ഉപദ്രവകാരിയാകാറുണ്ട്. പക്ഷേ അത് ആരും പലപ്പോഴും അറിയാറില്ലെന്ന് മാത്രം.
നിങ്ങള്‍ ഒഴിവാക്കേണ്ട ചില ശീലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1)എപ്പോഴും കാലുകള്‍ പിണച്ച് വച്ച് ഇരിക്കാതിരിക്കുക:

എപ്പോഴും കാലുകള്‍ പിണച്ച് വച്ചിരിക്കുന്നത് ബി.പി വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് പഠനം.

കാല്‍ പിണച്ച് വച്ചിരിക്കുമ്പോള്‍ സിസ്റ്റോളിക് ബി.പി 7 ശതമാനവും ഡയാസ്റ്റോളിക് ബി.പി രണ്ട് ശതമാനവും വര്‍ധിക്കും. അതിനാല്‍ ഒരു മണിക്കൂറിലേറെ കാല്‍ പിണച്ച് വക്കരുത്.

അതുപോലെതന്നെ ഒരിക്കലും ഒരേ സ്ഥലത്ത് തന്നെ ഏറെ നേരം ഇരിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഓരോ 45മിനുട്ടിന് ശേഷവും നടക്കേണ്ടതാണ്.

2)കാല്‍മുട്ടിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാതിരിക്കാന്‍ ഇടക്ക് വളച്ച് നില്‍ക്കുക:

കാല്‍മുട്ട് പൂട്ടപ്പെട്ട പോലെ നില്‍ക്കുന്നത് സന്ധികള്‍ക്ക് സമ്മര്‍ദ്ദം നല്‍കുകയും ബി.പി വര്‍ധിക്കുകയും ചെയ്യും. നില്‍ക്കുമ്പോള്‍ ഇടക്ക് കാല്‍മുട്ട് അല്‍പ്പം വളച്ച് നില്‍ക്കുന്നതാണ് കാല്‍മുട്ടിന് ആശ്വാസം നല്‍കുക.

സന്ധികള്‍ക്ക് ചുറ്റുമുള്ള മസിലുകള്‍ ഉപയോഗിക്കണമെന്നും മുട്ടുകള്‍ ഇടക്ക് വളക്കാതിരുന്നാല്‍ ഇത്തരത്തിലുള്ള മസിലുകള്‍ ഉപയോഗിക്കപ്പെടില്ലെന്നുമാണ് വിദഗ്ധര്‍  പറയുന്നത്. ഇതുവഴി സന്ധികള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്യും.

3)കൂടുതല്‍ മുറുകിയ ബെല്‍റ്റുകള്‍ ഉപയോഗിക്കാതിരിക്കുക:

എല്ലാവരും വളരെ മെലിഞ്ഞതായി തോന്നാന്‍ വളരെ മുറുകിയ ബെല്‍റ്റ് ധരിക്കാനാണ് ഇഷ്ടപ്പെടുക. എന്നാല്‍ ഇത് ദഹനത്തെ പ്രതിബന്ധമാക്കുമെന്നാണ് പഠനം.

ഏറെ മുറുകിയ ബെല്‍റ്റ് കൂടുതല്‍ സമയം ധരിക്കുന്നത് ഉദരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഇത് ദഹനത്തെ സുഗമമാക്കാതിരിക്കുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യും.

അതിനാല്‍ പാകത്തിന് ഇറുക്കമുള്ള ബെല്‍റ്റ് ധരിക്കുന്നതാണ് ദഹനം സുഗമമാക്കാനും നല്ല രീതിയില്‍ ശ്വസിക്കാനും കുനിയുന്നതും നിവരുന്നതുമൊക്കെ എളുപ്പമാക്കാനും സഹായിക്കൂ.

4) എപ്പോളും ച്യൂയിംഗം ചവക്കാതിരിക്കുക:

എല്ലാവരും മിക്കവാറും സമയങ്ങളില്‍ ച്യൂയിംഗം ചവക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അത് മധുരമുള്ളതാണെങ്കില്‍ പല്ലിനും മധുരമില്ലാത്തതാണെങ്കില്‍ താടിയെല്ലിലെ മസിലുകള്‍ക്കും ദോഷകരമാണ്.

5)ബാഗിന്റെ സ്ഥാനം ഇടക്കിടെ മാറ്റുക:

എല്ലാവരും ബാഗ് ഒരേ സസ്ഥാനത്ത് തന്നെ തൂക്കി ഷോള്‍ഡറിന് ഏറെ സമ്മര്‍ദ്ദം നല്‍കാറുണ്ട്. ഇത് മസിലുകളുടെ അസംതുലിതാവസ്ഥക്കും  അത് വേദനക്കും കാരണമാകും.

ഭാരം കുറഞ്ഞ ബാഗ് ഷോള്‍ഡറില്‍ തൂക്കുന്നതാണ് അഭികാമ്യം. ഇനി ഭാരം കൂടിയത് തൂക്കുകയാണെങ്കില്‍ തന്നെ ഇടക്കിടെ സ്ഥാനം മാറ്റേണ്ടതാണ്.

6)ഏറെ ടൈറ്റ് ഉള്ള ജീന്‍സ് ധരിക്കാതിരിക്കുക:

ഏറെ ഇറുക്കമുള്ള ജീന്‍സും പാന്റ്‌സും ധരിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും വേണ്ട രീതിയില്‍ ചലിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യും.

Advertisement