Categories

ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചില വ്യായാമങ്ങള്‍

heart1

ഹൃദയം മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന ഘടകമാണ്. ഹദയത്തിന്റെ താളം തെറ്റിയാല്‍ തീരുന്നതാണ് ജീവിതം. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാനിതാ ചില വ്യായാമമുറകള്‍

കാര്‍ഡിയോവാസ്‌കുലര്‍ ഫിറ്റ്‌നസ്:
കാര്‍ഡിയോ വാസ്‌കുലര്‍ ഫിറ്റ്‌നസ് നിങ്ങളുടെ ശരീരം ഓക്‌സിജനെ വലിച്ചെടുക്കുന്ന പ്രക്രിയയെ മെച്ചപ്പെടുത്തും. ഹൃദയം ശക്തമാകുന്നതോടെ പടികള്‍ കയറാനും മറ്റമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുകയും ഏതൊരു കായിക അദ്ധ്വാനവും ഏറെ നേരം ചെയ്യാനും സാധിക്കും.

എയ്‌റോബിക് എക്‌സര്‍സൈസ്:
ദിവസത്തില്‍ 30 മിനുട്ടിലധികം എയ്‌റോബിക്‌സ് എക്‌സര്‍സൈസുകള്‍ ചെയ്യുന്നത് ഹൃദയത്തിന് വളരെയധികം നല്ലതാണ്. അതുവഴി ഹൃദയതാളം വര്‍ധിക്കും.

വേഗത്തിലുള്ള നടത്തം: ഫിറ്റ്‌നസിനെ മെച്ചപ്പെടുത്താന്‍ വേഗത്തിലുള്ള നടത്തം സഹായിക്കും.

ഓട്ടം:
കലോറികളെ ദഹിപ്പിക്കാനുള്ള ഏറ്റവും മികച്ച ഉപായമാണ് ഓട്ടം. വേഗത്തിലുള്ള നടത്തത്തില്‍ തുടങ്ങി ഓരോ അഞ്ച് മിനുട്ടിലും വേഗത വര്‍ധിപ്പിച്ച് ഓട്ടത്തിലേക്കെത്തുക. ഇതും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്.

പടികള്‍ കയറുക:
ഓട്ടത്തെക്കാള്‍ ഒന്നുകൂടി മികച്ച വ്യായാമമാണ് പടികള്‍ കയറുന്നത്. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ പടികള്‍ കയറുന്നതിലൂടെ സാധിക്കും.

യോഗ:  യോഗ പല അസുഖങ്ങള്‍ക്കും ഉള്ള മരുന്നാണ്. കൊളസ്‌ട്രോള്‍ ലെവല്‍ കുറക്കാനും ബി.പി കുറക്കാനും സമ്മര്‍ദ്ദത്തെയും അമിത ആകാംക്ഷയെ കുറക്കാനുമൊക്കെ യോഗ ഉത്തമ പ്രതിവിധിയാണ്.

നീന്തല്‍:
ജലം ബോഡി ഫിറ്റ്‌നസിന് സഹായിക്കുന്ന ഘടകമാണ്. ജലം പകരുന്നത് ഒന്നിലധികം തലങ്ങളിലുള്ള പ്രതിരോധശക്തിയാണ്. അത് മാംസപേശികളെ ദൃഡമാക്കും.  സന്ധികളില്‍ വേദനയും മറ്റ് പ്രശ്‌നങ്ങളും ഉള്ളവര്‍ക്ക് സ്വീകരിക്കാവുന്ന വ്യായാമമുറയാണ് നീന്തല്‍.

സൈക്ലിങ്:
സൈക്ലിങ് സന്ധികള്‍ക്കും ഹൃദയത്തിനും അഭികാമ്യമായ വ്യായാമമാണ്. സൈക്ലിങ് സമയത്ത് ഹൃദയം മികച്ച രീതിയില്‍ പമ്പ് ചെയ്യുകയും അത് വഴി ശരീരത്തെ ദൃഡമാക്കുകയും ചെയ്യും.

Tagged with: