എഡിറ്റര്‍
എഡിറ്റര്‍
വിലക്കുറവുള്ള സെഞ്ചുറോ
എഡിറ്റര്‍
Thursday 30th January 2014 11:44am

centuro

110 സിസി ബൈക്ക് വിഭാഗത്തിലെ ഹൈ ടെക് മോഡല്‍ എന്നു വിശേഷണമുള്ള മഹീന്ദ്ര സെഞ്ചുറോയ്ക്ക് വിലക്കുറവുള്ള പുതിയ വകഭേദം.

സെഞ്ചുറോ എന്‍ വണ്‍ എന്ന വേരിയന്റിന് 2,000 രൂപയോളം വിലക്കുറവുണ്ട്. ഡല്‍ഹി എക്‌സ്‌ഷോറൂം വില 45,700 രൂപ.

ഡിജിറ്റല്‍ ഗേജുകള്‍ക്കു പകരം അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഉപയോഗിച്ചത് ഒഴികെ സെഞ്ചുറോ എന്‍ വണ്ണിന് മാറ്റങ്ങളില്ല.

ആന്റി തെഫ്ട് അലാം , എന്‍ജിന്‍ ഇമ്മൊബിലൈസര്‍ , റിമോട്ട് ഫ്‌ലിപ്പ് കീ , ഫൈന്‍ഡ് മീ ലാംപ് എന്നീ പുതുമയുള്ള ഫീച്ചറുകളെല്ലാം തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച 8.5 ബിഎച്ച്പി കരുത്തുള്ള 110 സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണിതിന്.

ലീറ്ററിന് 85.4 കിമീ എന്ന മികച്ച മൈലേജ് സെഞ്ചുറോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ആറുമാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ സെഞ്ചുറോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Autobeatz

Advertisement