സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അമ്പതാം സെഞ്ച്വറിനേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഇന്ത്യയുടെ തോല്‍വിയെ തടയാനായില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഒരിന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. സ്‌കോര്‍.ഇന്ത്യ 136&459, ദക്ഷിണാഫ്രിക്ക 620/4 ഡിക്ലയേര്‍ഡ്.

എട്ടിന് 454 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് കളിയാരംഭിച്ചത്. തലേന്നത്തെ സ്‌കോറിനോട് അഞ്ചുറണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യക്കായി സച്ചിന്‍ 111 റണ്‍സോടെ പുറത്താകാതെ നിന്നു. ശ്രീശാന്ത് (3), ഉനാദ്കത് (1) എന്നിവരാണ് ഇന്ന് പുറത്തായവര്‍.

പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാന്‍ ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ ഇന്നിംഗ്‌സില്‍ മോണി മോര്‍ക്കലിന്റേയും (അഞ്ചുവിക്കറ്റ്) സ്‌റ്റെയിനിന്റേയും (മൂന്ന് വിക്കറ്റ്) പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റെയ്ന്‍ നാലും മോര്‍ക്കല്‍ രണ്ടും വിക്കറ്റെടുത്തു.