ന്യൂദല്‍ഹി: നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു. കേന്ദ്ര മന്ത്രിസഭാ പുന:സംഘടപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജി. ബിഹാര്‍ ബി.ജെ.പി നേതാവാണ് റൂഡി.സാരനില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ റൂഡി നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംരംഭകത്വമന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതല വഹിച്ചിരുന്നു.

നിതേഷിന്റെ ജെഡിയു യു, എന്‍.ഡി.എയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് രണ്ട് മന്ത്രിമാരുണ്ടാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഉപരാഷ്ട്രപതിയായി വെങ്കയ നായിഡുവിനെ തിരഞ്ഞെടുത്ത ശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.


Also read മുത്തലാഖ് കേസിലെ ഹര്‍ജിക്കാരി ഇസ്രത് ജഹാന്റെ മക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി


മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ച് ഗോവന്‍ മുഖ്യമന്ത്രിയായ ശേഷം പ്രതിരോധമന്ത്രാലയത്തിന്റെ അധിക ചുമതലയിപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലിയാണ് വഹിക്കുന്നത് ഈ സ്ഥാനത്തെക്കും പുതിയ ആളെ പരിഗണിക്കുന്നുണ്ട്.

കേന്ദ്ര മന്ത്രി സഭ പുനസംഘടന ചര്‍ച്ചചെയ്യുന്നതിനായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു മന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.