രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നില്‍ പങ്കാളിയായി തീഹാര്‍ ജയിലില്‍ അഴിയെണ്ണി കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജക്ക് സ്വന്തമായി ഒരു കാര്‍ പോലുമില്ല(പാവം!).  ഏറെക്കാലം രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ബി.സി.സി.ഐയുടെ തലവനായി സേവനമനുശഷ്ഠിക്കുകയും മഹാരാഷ്ട്രയിലെ വന്‍കിട പഞ്ചസാര ഫാക്ടറിയുടെ മുതലാളിയുമായ കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിനും സ്വന്തമായി കാറില്ല(പാവം! പാവം!).  ദില്ലിയിലെ നിരത്തിലൂടെ ബി.എം.ഡബ്‌ള്യൂ ബുള്ളറ്റ് പ്രൂഫ് കാറിലാണ് സഞ്ചാരമെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സ്വന്തമായുള്ളത് ഒരു പഴഞ്ചന്‍ മാരുതി 800. പതിനഞ്ച് വര്‍ഷം പഴക്കമുണ്ട്.

265 കോടി ആസ്തിയോടെ മന്ത്രിസഭയിലെ ഏറ്റവും വലിയ ധനികപട്ടം സ്വന്തമാക്കിയ കേന്ദ്രമന്ത്രി കമല്‍നാഥിന് സ്വന്തമായുള്ളത് ഒരു വലിയ ചെറിയ കാറും(നാനോ) ഒരു പഴയ സെക്കന്‍ഹാന്‍ഡ് അംബാസിഡറും. രണ്ടിനും കൂടി ആകെ ഏഴ്‌ലക്ഷത്തില്‍ താഴെയേ വിലവരികയുള്ളൂ. കാറിന്റെ കാര്യത്തില്‍ കേന്ദ്ര മന്ത്രിമാര്‍ എല്ലാവരും ദരിദ്രവാസികളാണെന്ന കരുതല്ലേ..

അഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ കാര്‍ ഷെഡിലുള്ളത് ഒരു ഫോര്‍ഡ് ഫിഗോയും സ്‌കോഡയുമടക്കം മൂന്നെണ്ണം. മൂന്നിനും കൂടി ഏകദേശം അരക്കോടിയോളം രൂപ വില വരും. ഇതിനെല്ലാം പുറമെ കണ്ണേറ് തട്ടാതിരിക്കാനായി കാര്‍ ഷെഡില്‍ ഒരു സൈക്കിളുമുണ്ട്. വില 1239 രൂപ.

ടെലികോം മന്ത്രി കപില്‍ സിബലിനുമുണ്ട് മൂന്ന ഫോര്‍ വീലറും ഒരു ടു വീലറും. പക്ഷെ ടുവീലര്‍ സൈക്കിളല്ലേ..റോയല്‍ എന്‍ഫീല്‍ഡ്…പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത വിട്ട കേന്ദ്രമന്ത്രിമാരുടെ സ്വത്ത വിവരകണക്കിലാണ് മന്ത്രിമാരുടെ വാഹന പ്രേമം വെളിപ്പെട്ടത്.

ഇതാ 10 കേന്ദ്രമന്തിമാരും അവരുടെ വാഹനങ്ങളും

പ്രധാനമന്ത്ര മന്‍മോഹന്‍ സിങ്..

കാര്‍: മാരുതി 800
വില: 27,500
അടുത്ത പേജില്‍ തുടരുന്നു