ന്യൂദല്‍ഹി:ഇന്ത്യന്‍ സാമ്പത്തിക രംഗം മാന്ദ്യത്തിലേയ്ക്കു നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സാമ്പത്തിക മാന്ദ്യം തടയാന്‍ അമ്പതിനായിരം കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്രം നടപടിയെടുക്കുന്നു. 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക രംഗം കൂടുതല്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ നടപടി.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ ഏറ്റവും മോശാവസ്ഥയിലേക്ക് ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ച കൂപ്പ്കുത്തിയതില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.


Also Read പ്രതികരിക്കാതിരിക്കാന്‍ ഞാന്‍ പുണ്യാളനൊന്നുമല്ല; സ്ത്രീയെ അധിക്ഷേപിച്ച വിഷയത്തെ അനുകൂലിച്ച് ഋഷികപൂര്‍


വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായത്.

അതേ സമയം ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ധാരാളം പണം ആവശ്യമാണെന്നും അത് കണ്ടെത്താനുള്ള മാര്‍ഗ്ഗം നികുതിയാണെന്നുമായിരുന്നു ജയ്റ്റ്ലിയുടെ പ്രതികരണം.