Categories

50 ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കും 2 അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ക്കും കേന്ദ്രാനുമതി

air-india-dreamliner

ന്യൂദല്‍ഹി: 50 പുതിയ ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കും  2 അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ക്കും കേന്ദ്രം അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Ads By Google

പ്രധാനമന്ത്രിയെ കൂടാതെ ധനമന്ത്രി പി ചിദംബരം, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ, റെയില്‍വെ, റോഡ്, ഷിപ്പിങ് തുറമുഖം എന്നീ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുത്തു.

അടുത്ത ആറുമാസത്തിനകം ഒരു ലക്ഷം കോടിയുടെ നിക്ഷേപവും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

20000 കോടി രൂപയുടെ അന്തര്‍ദേശീയ ##വിമാനത്താവളങ്ങള്‍ (ഭുവനേഷ്വര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍), 40,000 കോടി രൂപയുടെ വൈദ്യുതി പദ്ധതി
30,000 കോടിയുടെ മുംബൈ റെയില്‍ കോറിഡോര്‍, എന്നിവയടക്കമാണ് ഒരു ലക്ഷം കോടിയുടെ നിക്ഷേപം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തുറമുഖം, വൈദ്യുതി, റെയില്‍ എന്നീ മേഖലകളില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിക്ഷേപ സമാഹരണം പ്രതീക്ഷിക്കുന്നത്.

പൊതുസ്വകാര്യ പങ്കാളിത്തത്തിനായി കണ്ണൂരടക്കമുള്ള എട്ട് പരിസ്ഥിതി സൗഹാര്‍ദ്ദ എയര്‍പോര്‍ട്ടുകള്‍ ഈ വര്‍ഷം തന്നെ  കൈമാറും.
കാബിനറ്റിനു മുമ്പ് ഈ വര്‍ഷം തന്നെ റെയില്‍ ട്രാഫിക് അതോറിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.