ന്യൂദല്‍ഹി: ഉയരുന്ന ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതോടെ ഉള്ളിയുടെ ഇറക്കുമതി വര്‍ധിപ്പിക്കാനും അതുവഴി വില നിയന്ത്രിക്കാനാകുമെന്നുമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നേരത്തേ അഞ്ചുശതമാനമായിരുന്നു ഉള്ളിയുടെ ഇറക്കുമതി തീരുവ.

അതിനിടെ ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ വില കുതിക്കുകയാണ്. ഉള്ളിയുടെ മൊത്തവില 80ും ചില്ലറവില 90 ും ആയി ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ചതാണ് ഉള്ളിക്ക് വിലവര്‍ധിക്കാന്‍ കാരണമായത്.