എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐയുടെ രൂപീകരണം അസാധുവെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രം
എഡിറ്റര്‍
Friday 8th November 2013 10:58pm

c.b.i

ന്യൂദല്‍ഹി: സി.ബി.ഐ യുടെ രൂപീകരണം അസാധുവെന്ന ഗുവാഹത്തി കോടതിയുടെ ഉത്തരവില്‍ അപ്പീല്‍ പോകുമെന്ന് കേന്ദ്രം.

വിധി തെറ്റാണെന്നും പ്രസ്തുത വിധിയിന്‍മേല്‍ തിങ്കളാഴ്ച്ചക്കകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി മല്‍ഹോത്ര അറിയിച്ചു.

വിധി താന്‍ നിരീക്ഷിച്ച് വരികയാണെന്നും വിശദമായ പഠനത്തിന് ശേഷം നാളെ രാവിലേക്കകം ബന്ധപ്പെട്ട മന്ത്രാലയത്തിനോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ യെ പോലീസ് സേനയായി കരുതാനാകില്ലെന്ന കോടതിയുടെ സുപ്രധാനമായ വിധി ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ്, ജസ്റ്റിസ് ഇന്ദിര ഷാ എന്നവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് പ്രസ്താവിച്ചത്.

എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ കുറ്റാന്വേഷണഏജന്‍സി രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം ഏജന്‍സികള്‍ രൂപീകരിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടതാണെന്നുമാണ് കോടതി പ്രസ്താവിച്ചത്.

1963 ഏപ്രില്‍ ഒന്നിന് അന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന കെ. ബി. വിശ്വനാഥ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്നാണ് സി.ബി.ഐ നിലവില്‍ വന്നത്. ദല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സി.ബി.ഐ പ്രവര്‍ത്തിക്കുക എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

ഈ ഉത്തരവും ഗുവാഹത്തി ഹൈക്കോടതി റദ്ദാക്കിയിരുന്നു.2011ല്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന നവനീതകുമാര്‍ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ വിധി.

നേരത്തെ കൈക്കൂലിക്കേസില്‍ നവനീതകുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ അദ്ദേഹം നല്‍കിയ ഹരജികള്‍ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.

തുടര്‍ന്നാണ് സി.ബി.ഐയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്ത് നരേന്ദ്രകുമാര്‍ കോടതിയിലെത്തിയത്. സുപ്രധാനമായ കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മല്‍ഹോത്രയാണ് ഹാജരായത്.

ദീപാവലി കാരണം ഇപ്പോള്‍ സുപ്രീം കോടതി അവധിയിലാണ്. അടുത്ത പ്രവൃത്തിദിനമായ തിങ്കളാഴ്ച പരമോന്നത കോടതിയെ സമീപിക്കാനാണ് നീക്കം നടക്കുന്നത്.

Advertisement