ന്യൂദല്‍ഹി: രാജ്യത്തെ ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ വരുംദിവസങ്ങളില്‍ 50,000 മെട്രിക് ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചു. ഉള്ളിവിലയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.

ഇറക്കുമതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികളെടുക്കാന്‍ നാഫെഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളി എത്തിക്കാനായി റെയില്‍വേയുടെ സഹായം കേന്ദ്രം തേടിയിട്ടുണ്ട്.

ഉള്ളിവില പിടിച്ചുനിര്‍ത്താനായി കേന്ദ്രം കയറ്റുമതി നിരോധിക്കുകയും ഇറക്കുമതി തീരുവ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ കമ്പോളത്തില്‍ പ്രതിഫലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.