Categories

എസ്-ബാന്‍ഡ് കരാര്‍ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിച്ചു

ന്യൂദല്‍ഹി: ഏറെ വിവാദമായ എസ്-ബാന്‍ഡ് കരാര്‍ റദ്ദാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം എടുത്തത്.

ഐ.എസ്.ആര്‍.ഒ യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും ഏര്‍പ്പെട്ട കരാറില്‍ ഖജനാവിന് രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

766 കോടി രൂപയുടെ കരാറിലാണ് ദേവാസും ആന്‍ട്രിക്‌സും തമ്മില്‍ 2005ല്‍ ഒപ്പിട്ടത്. ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കാനുദ്ദേശിക്കുന്ന ജി.എസ്.എ.ടി-6, ജി.എസ്.എ.ടി 6-a എന്നിവയ്ക്ക് ട്രാന്‍സ്‌പോണ്ടറുകള്‍ നല്‍കാനായിരുന്നു ധാരണ. പകരമായി ഏറെ മൂല്യമുള്ള എസ്-ബാന്‍ഡ് സ്‌പെക്ട്രം തുച്ഛമായ തുകയ്ക്ക് ദേവാസിന് ലഭിക്കുകയും ചെയ്യും.

നേരത്തേ കരാര്‍ വിവാദമായതോടെ ദേവാസുമായുള്ള എല്ലാ ബന്ധങ്ങളും ഐ.എസ്.ആര്‍.ഒ ഉപേക്ഷിച്ചിരുന്നു. കരാര്‍ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം കരാര്‍ റദ്ദാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.