ന്യൂദല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തിനുള്ള അവകാശം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന 2009 ലെ ദല്‍ഹി ഹൈകോടതി വിധിയില്‍ തെറ്റില്ലെന്നും തങ്ങള്‍ പിന്തുണക്കുന്നുവെന്നുമാണ് ഇന്ന് ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയം സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്നായിരുന്നു കോടതിയെ അറിയിച്ചിരുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്ലായ്മയെ സുപ്രീം കോടതി ഇന്ന് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കോടതിയെയും നിയമവ്യവസ്ഥയെയും പരിഹസിക്കരുതെന്നും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും ജസ്റ്റിസുമാരായ ജി.എസ് സിംഗ്‌വി, എസ്.ജെ മുഖോപാധ്യായ എന്നിവര്‍ വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി മല്‍ഹോത്ര കേസില്‍ മൂന്നു മണിക്കൂറിലേറെ വാദിച്ചകാര്യം കോടതി ഓര്‍മ്മിപ്പിച്ചു.

Subscribe Us:

സ്വവര്‍ഗ്ഗാനുരാഗം അധാര്‍മ്മികവും കുറ്റകരവുമാണെന്ന നിലപാട് ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി മല്‍ഹോത്ര കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഈ നിലപാടാണ് ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ ജെയിന്‍ ഇന്ന് വീണ്ടും മാറ്റിയത്.

സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന ഹൈകോടതി വിധിക്കെതിരെ നിരവധി മത, രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയത്.

സ്വവര്‍ഗരതിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സ്വവര്‍ഗ രതി: കേന്ദ്രം നിലപാട് തിരുത്തി

ഇന്ത്യ സ്വവര്‍ലൈംഗികതയെ അംഗീകരിക്കുന്നു

‘സ്വവര്‍ഗലൈംഗികത എങ്ങനെ പ്രകൃതിവിരുദ്ധമാകും’ – സുപ്രീംകോടതി

Malayalam news

Kerala news in English