ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിനെ നാലായി വിഭജിച്ചു കൊണ്ട് യു.പി നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രം തിരിച്ചയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിഭജിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം മടക്കിയത്.

നാല് സംസ്ഥാനങ്ങളുടെയും തലസ്ഥാനം ഏതെന്നും അതിര്‍ത്തികള്‍ ഏതെന്നും വ്യക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല കാര്യങ്ങളിലും പ്രമേയം വ്യക്തത വരുത്തുന്നില്ലെന്ന് കാണിച്ചാണ് പ്രമേയം മടക്കി അയച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

പുര്‍വാഞ്ചാല്‍, ഭണ്ഡേല്‍ഖണ്ഡ്, ആവാദ് പ്രദേശ്, പശ്ചിം പ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളായി യു.പിയെ വിഭജിക്കാനായിരുന്നു പ്രമേയം. വികസനത്തിനായിട്ടാണ് വിഭജനമെന്നാണ് മായാവതിയുടെ വാദം.

ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം

ഉത്തര്‍പ്രദേശ് വിഭജനം: പ്രമേയം നിയമസഭ പാസാക്കി

Malayalam News
Kerala News in English