ന്യൂദല്‍ഹി: സംസ്ഥാനത്തിന് അനുവദിക്കേണ്ട റേഷന്‍ പഞ്ചസാരവിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 566 മെട്രിക് ടണ്‍ പഞ്ചസാരയാണ് മൊത്തത്തില്‍ വെട്ടിക്കുറച്ചത്.

ഇതിനെതിരേ കേന്ദ്രഭക്ഷ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. ഇതുവരെ ആളൊന്നിന് 400 ഗ്രാം പഞ്ചസാരയായിരുന്നു ലഭിച്ചിരുന്നത്. വെട്ടിക്കുറവ് വരുത്തിയതുവഴി ഇതിന്റെ അളവ് 300 ഗ്രാമായി കുറയും.