എഡിറ്റര്‍
എഡിറ്റര്‍
പശുക്കള്‍ക്ക് യു.ഐ.ഡി, കടുവാ സങ്കേതങ്ങള്‍ പോലെ പശു സങ്കേതങ്ങള്‍: ഇതൊക്കെ വന്നാല്‍ ‘ഗോമാത’യുടെ സുരക്ഷ ഉറപ്പായെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
എഡിറ്റര്‍
Monday 24th April 2017 3:22pm

ന്യൂദല്‍ഹി: പശുക്കളെ നിരീക്ഷിക്കാന്‍ രാജ്യത്തെ എല്ലാ പശുക്കള്‍ക്കും യു.ഐ.ഡി നമ്പര്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പശു സംരക്ഷണവുമായും ബംഗ്ലാദേശ് അതിര്‍ത്തിവഴിയുള്ള പശുക്കടത്തുമായും ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

‘കുറഞ്ഞത് 500 ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെയെങ്കിലും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ഷെല്‍റ്റര്‍ ഹോം എല്ലാ ജില്ലകളിലുമുണ്ടായിരിക്കണം. ഇത് കന്നുകാലി കടത്ത് കുറയ്ക്കാന്‍ സഹായിക്കും’ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാല് തരാത്ത സമയത്തും പശുവിനെ പ്രത്യേക സംരക്ഷണം നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

കടുവ സങ്കേതങ്ങള്‍ക്കു സമാനമായി എല്ലാ സംസ്ഥാനത്തും പശു സങ്കേതങ്ങള്‍ നിര്‍മ്മിക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

‘ഞങ്ങള്‍ക്ക് ഗോഹത്യ അവസാനിപ്പിക്കേണ്ടതുണ്ട്. പക്ഷെ ആരാണ് ഈ പശുക്കളെയെല്ലാം സംരക്ഷിക്കുകയെന്നതാണ് പ്രധാന തടസം. ഇതിനായി പശു സങ്കേതങ്ങള്‍ നിര്‍മ്മിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും പശു സങ്കേതം വേണം. അതുവഴി ഗോഹത്യ തടയാനാവും.’ എന്നാണ് മന്ത്രി ഹന്‍സ്രരാജ് അഹിര്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്.

Advertisement