Categories

അതി­ര­പ്പി­ള്ളി പദ്ധതി ഗാ­ഡ്­ഗില്‍ ക­മ്മ­ി­റ്റി­ക്ക് വി­ടേ­ണ്ട­തില്ല: മന്ത്രി ബാ­ലന്‍

തി­രു­വ­നന്ത­പുരം: അ­തി­ര­പ്പിള്ളി, പൂ­യം­കു­ട്ടി പ­ദ്ധ­തി­കള്‍ ഗാ­ഡ്്­ഗില്‍ ക­മ്മ­ി­റ്റി­ക്ക് വി­ടേ­ണ്ട­തി­ല്ലെന്നും പ­ദ്ധ­തികള്‍ അ­ട്ടി­മ­റി­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍ വീണ്ടും ശ്ര­മി­ക്കു­ക­യാ­ണെ­ന്ന് വൈ­ദ്യു­തി­മന്ത്രി എ കെ ബാ­ലന്‍ നി­യ­മ­സ­ഭ­യില്‍ പ­റ­ഞ്ഞു.

പ­ദ്ധ­തി­യെ­ക്കു­റി­ച്ച് പഠി­ക്കാന്‍ നി­യോ­ഗി­ച്ച ഗാ­ഡ്­ഗില്‍ ക­മ്മി­റ്റി­യി­ലെ ര­ണ്ടു പേരും പ­ദ്ധ­തി­യെ എ­തിര്‍­ക്കു­ന്ന­വ­രാ­ണെ­ന്നും അ­തു­കൊ­ണ്ടുത­ന്നെ ക­മ്മി­റ്റി­യെ നി­യോ­ഗി­ച്ച തീ­രു­മാ­നം തെ­റ്റാ­ണെന്നും മന്ത്രി പ­റഞ്ഞു. നി­ല­വില്‍ മൂ­ന്നു പ­രി­സ്ഥി­തി സ­മി­തി­ക­ളു­ടെ അം­ഗീ­കാ­രം പ­ദ്ധ­തി­ക്ക ല­ഭി­ച്ചി­ട്ടു­ണ്ട്. കേ­ന്ദ്ര ക­മ്മി­റ്റി­കള്‍ പ­ദ്ധ­തി­കള്‍­ക്ക് ഉ­ട­ക്കു­ണ്ടാ­ക്കാന്‍ ത­ന്നെ­യാ­ണി­രി­ക്കു­ന്ന­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

തീ­വ്രവാ­ദ ഭാ­ഷ­ണി­ക­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തില്‍ സം­സ്ഥാന­ത്തെ പ്രധാ­ന അ­ണ­ക്കെ­ട്ടു­കള്‍ക്കും വൈ­ദ്യു­ത­നി­ല­യ­ങ്ങള്‍ക്കും സു­ര­ക്ഷ ഏര്‍­പ്പെ­ടു­ത്തി­യ­തായും മന്ത്രി അ­റി­യിച്ചു. നി­യ­മ­സ­ഭ­യില്‍ ചോ­ദ്യാ­ത്ത­ര­വേ­ള­യില്‍ മ­റുപ­ടി പ­റ­യു­ക­യാ­യി­രു­ന്നു മന്ത്രി എ കെ ബാലന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.