Administrator
Administrator
അഴിമതിക്കെതിരെ കര്‍മ്മ പദ്ധതിയുമായി കേന്ദ്രം
Administrator
Tuesday 6th September 2011 9:41pm

manmohan-2ന്യൂദല്‍ഹി: അഴിമതി തടയാന്‍ കര്‍മ്മ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. കേന്ദ്ര മന്തിസഭാ ഉപസമിതിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. അഴിമതി തടയാനുള്ള ലോക്പാല്‍ അടങ്ങിയ ബില്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനും മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ ചില വിവേചനാധികാരങ്ങള്‍ എടുത്ത് കളയാനും അഴിമതി നടത്തുന്ന ഉദ്ദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞ് വെയ്ക്കാനും യോഗത്തില്‍ തീരുമാനമായി. സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നാല് സമിതികള്‍ രൂപീകരിക്കാനും ഉപസമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗത്തിന്റെ ശുപാര്‍ശകള്‍ പ്രധാനമന്ത്രി അംഗീകരിച്ചു.

Advertisement