kannur-collector-v-k-balakr
ന്യൂഡല്‍ഹി: കണ്ണൂര്‍ കളക്ടര്‍ വി.കെ.ബാലകൃഷ്ണനെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. പുതിയ കലക്ടറെ നിയമിക്കുന്നതിന് മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് കേന്ദ്രം ആവശ്യപ്പെട്ടു. കണ്ണൂരില്‍ കലക്ടറും സി.പി.ഐ.എമ്മും ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കലക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിയും കെ സുധാകരനും ആവശ്യപ്പെട്ടിരുന്നു.

കണ്ണൂരിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയത് അടക്കമുള്ള നടപടികളിലായിരുന്നു ആരോപണം. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പെരുമാറ്റച്ചട്ടം ലഘിച്ചിട്ടുണ്ടാകാമെന്നു ചൂട്ടിക്കാട്ടി കലക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് കലക്ടര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

പുതിയ കലക്ടര്‍ തീരു­മാനം സംബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് ചേരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ഉണ്ടായേക്കും.

ഒ­ക്ടോ­ബര്‍ 23 2009 9.30 am IST