ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍വേ പദ്ധതിയോട് തുറന്ന സമീപനമാണുള്ളതെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. ചെന്നൈ മാതൃകയില്‍ പദ്ധതി നടപ്പിലാക്കണമെന്ന് കേരളം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അലുവാലിയ പറഞ്ഞു.

അലുവാലിയയുടെ മനംമാറ്റത്തിലൂടെ കെച്ചിയുടെ മെട്രോ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുകയാണ്. 50-50 ഓഹരി പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു കേരളത്തിന്റെ പദ്ധതി. എന്നാല്‍ ഇതിനിതുവരെ ഏറ്റവും വലിയ എതിര്‍പ്പ് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഭാഗത്ത് നിന്നായിരുന്നു. പദ്ധതി നഷ്ടത്തിലാവുമെന്നായിരുന്നു ആസൂത്രണ കമ്മീഷന്‍ നേരത്തേ പറഞ്ഞിരുന്നത്.