ന്യൂദല്‍ഹി: ബാബരിമസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം സ്വകാര്യപ്രശ്‌നമാണെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. തര്‍ക്കത്തില്‍ കക്ഷിചേര്‍ന്നിട്ടുള്ളവരാണ് ഇത് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതെന്നും സിബല്‍ പറഞ്ഞു.

കൈവശാവകാശം സംബന്ധിച്ച പ്രശ്‌നം തര്‍ക്കത്തില്‍ ഉയരുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനുളള വഴി ചര്‍ച്ചയുടേയും അനുരജ്ഞനത്തിന്റേതുമായിരിക്കണം. നിലവിലുള്ള തര്‍ക്കങ്ങള്‍ക്കെല്ലാം സുപ്രീംകോടതിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.