Categories

ഗൂ­ഗി­ളി­ന് കേ­ന്ദ്ര­സര്‍­ക്കാര്‍ നോ­ട്ടീസ്

ന്യൂ­ദല്‍ഹി: പാ­ക് അധീ­ന ക­ശ്­മീര്‍ (പി ഒ കെ) പാ­ക്കി­സ്ഥാ­ന്റെ അ­തിര്‍­ത്തി­ക്കു­ള്ളി­ലാ­ണെ­ന്ന് വ്യ­ക്ത­മാ­ക്കു­ന്ന മാ­പ്പ് പ്ര­സി­ദ്ധീ­ക­രി­ച്ച ‘ഗൂ­ഗിള്‍ എര്‍ത്തി’ കേ­ന്ദ്ര­സര്‍­ക്കാര്‍ നോ­ട്ടീ­സ­യച്ചു. എ­ത്ര­യും­വേ­ഗം തെ­റ്റ് തി­രു­ത്ത­ണ­മെ­ന്ന് നിര്‍­ദ്ദേ­ശി­ക്കു­ന്ന­താ­ണ് നോ­ട്ടീസ്.

പി ഒ കെ ഇ­ന്ത്യ­യു­ടെ ഭാ­ഗ­മാണ്. ഇ­ന്ത്യ­യു­ടെ അ­തിര്‍ത്തി­യോ ഭൂ­മി­ശാ­സ്­ത്ര സ­വി­ശേ­ഷ­ത­ക­ളിലോ മാ­റ്റം വ­രു­ത്തു­ന്ന ഏ­തു ന­ട­പ­ടിയും വി­വ­ര­സാ­ങ്കേതി­ക നി­യ­മ­പ്ര­കാ­രം കു­റ്റ­ക­ര­മാ­ണെ­ന്ന് വി­വ­ര­സാ­ങ്കേ­തി­ക-ടെലി­കോം വ­കു­പ്പുസഹ­മന്ത്രി സ­ച്ചിന്‍ പൈല­റ്റ് പ­റഞ്ഞു. ഇത്ത­രം മാ­പ്പു­കള്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന എല്ലാ ഏ­ജന്‍­സി­കള്‍­ക്കു­മെ­തി­രേ ന­ട­പ­ടി­യെ­ടു­ക്കാന്‍ പൈല­റ്റ് മ­ന്ത്രാ­ല­യ­ത്തോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

2005ലും ‘ഗൂ­ഗിള്‍ എര്‍ത്ത്’ ഇ­ന്ത്യന്‍ ഭൂ­പ്ര­ദേ­ശം പാ­ക്കി­സ്ഥാ­ന്റെ അ­ധീ­ന­ത­യി­ലാ­ണെ­ന്ന് വ്യ­ക്ത­മാ­ക്കു­ന്ന മാ­പ്പ് പ്ര­സി­ദ്ധീ­ക­രി­ച്ചി­രുന്നു. അ­രു­ണാ­ചല്‍ പ്ര­ദേ­ശ് ചൈ­ന­യു­ടെ ഭാ­ഗ­മാ­ണെ­ന്ന് ചി­ത്രീ­ക­രി­ക്കു­ന്ന മാ­പ്പ് പ്ര­സി­ദ്ധീ­ക­രി­ച്ച­തി­ലൂ­ടെയും ഗൂ­ഗിള്‍ നി­യ­മ­ന­ടപ­ടി നേ­രി­ട്ടി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.