എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാമെന്ന് കേന്ദ്രം
എഡിറ്റര്‍
Wednesday 15th January 2014 11:07am

cbi

ന്യൂദല്‍ഹി: ##സി.ബി.ഐ ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സെക്രട്ടറിയുടെ പദവി സി.ബി.ഐ ഡയറക്ടര്‍ക്ക് നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കുന്നതോടെ സി.ബി.ഐ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

##കല്‍ക്കരിപ്പാടം കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ തീരുമാനം സുപ്രീം കോടതിയെ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരശരണ്‍ അറിയിക്കും. ഇന്നാണ് കേസ് പരിഗണിക്കുന്നത്.

കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിന് പുറമേ പ്രവര്‍ത്തന സ്വാതന്ത്ര്യവും വേണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം.

തങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും സര്‍ക്കാറിനെ സമീപിക്കേണ്ടി വരുന്നു എന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. നിലവില്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഫോണോ കമ്പ്യൂട്ടോറോ വാങ്ങാന്‍ സാധിക്കില്ല.

സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി കല്‍ക്കരി അഴിമതി കേസ് പരിഗണിക്കവേ നിരീക്ഷിച്ചിരുന്നു. സി.ബി.ഐയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

Advertisement