ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ തലപ്പത്ത് കേന്ദ്രം വന്‍ അഴിച്ചുപണി നടത്തി.നിലവിലെ ചെയര്‍മാനെ മാനേജിംഗ് ഡയറക്ടറായി തരംതാഴ്ത്തിയതോടൊപ്പം പുതുമുഖത്തെ ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തു.

നിലവിലെ ചെയര്‍മാന്‍ ടി.എസ് വിജയനെയാണ് എം.ഡിയായി തരംതാഴ്ത്തിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥനായ രാകേഷ് സിംഗിനെയാണ് പുതിയ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. എല്‍.ഐ.സിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേന്ദ്രം ഇത്തരത്തിലൊരിടപെടല്‍ നടത്തുന്നത്.

മൂന്നുവര്‍ഷം മുമ്പ് എല്‍.ഐ.സി നടത്തിയ വിവാദനിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രധനകാര്യമന്ത്രാലയം തീരുമാനിച്ചിരുന്നു. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ വേപാ കമേസത്തിന്റെ നേതൃത്വത്തില്‍ ഇതിനായി സമിതിയെ നിയമിച്ചിരുന്നു. അതിനിടെ തരംതാഴ്ത്തലിന് വിധേയനായ വിജയന്‍ ഉടന്‍ തന്നെ വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.