Categories

പോസ്‌കോ പദ്ധ­തി നിര്‍­ത്തി­വെ­ക്കാന്‍ കേ­ന്ദ്ര നിര്‍­ദേ­ശം

ന്യൂ­ദല്‍­ഹി: വി­വാ­ദമാ­യ ഒ­റീ­സ­യി­ലെ പോസ്‌കോ ഉ­രു­ക്കു നിര്‍മ്മാണ പദ്ധതി നിര്‍­ത്തി­വെ­ക്കാന്‍ കേ­ന്ദ്ര സര്‍­ക്കാര്‍ നിര്‍­ദേശം. പ­ദ്ധ­തി­ക്ക് അ­നുമ­തി നല്‍­കു­ന്ന­തി­നു­ള്ള വി­ദ­ഗ്­ധ ക­മ്മി­റ്റി ശി­പാര്‍­ശ­യ­നു­സ­രി­ച്ചാ­ണ് കേ­ന്ദ്ര ന­ട­പടി. സൗ­ത്ത് കൊ­റി­യന്‍ ക­മ്പ­നി­യുടെ 54,000 കോ­ടി­യു­ടെ­ പ­ദ്ധ­തി­യാണ് പോസ്‌­കോ.

‘ ഭൂ­മി ഏ­റ്റെ­ടു­ക്കല്‍ ഉള്‍­പ്പെ­ടെ എല്ലാ പ്ര­വര്‍­ത്ത­ന­ങ്ങളും നിര്‍­ത്തി­വെ­ക്കാന്‍ ത­ങ്ങള്‍ ഒറീ­സ സര്‍­ക്കാറി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്. വ­നാ­വകാ­ശ നി­യ­മ­ങ്ങള്‍ ലം­ഘി­ച്ചെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നെ തു­ടര്‍­ന്നാ­ണി­ത്’- പ­രി­സ്ഥി­തി മന്ത്രി ജ­യറാം ര­മേ­ശ് വ്യ­ക്ത­മാ­ക്കി.

പോസ്‌കോ ക­മ്പ­നി­ക്ക് കൈ­മാറി­യ വ­ന,വ­നേ­ത­ര ഭൂ­മി­യു­ടെ വി­വ­ര­ങ്ങള്‍ കൈ­മാ­റാനും കേന്ദ്രം ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ണ്ട്.

പോസ്‌­കോ­യി­ലെ ഭൂ­മി ഏ­റ്റെ­ടു­ക്ക­ലി­നെ­തി­രെ പ്ര­ദേശ­ത്തെ നാ­ട്ടു­കാര്‍ ന­ടത്തി­യ ചെ­റു­ത്ത് നില്‍­പ്പ് അ­ടി­ച്ച­മര്‍­ത്താ­നാ­യി­രു­ന്നു ഒറീ­സ ഭ­ര­ണ­കൂ­ട­ത്തി­ന്റെ ശ്ര­മം. ദി­വ­സ­ങ്ങള്‍ നീ­ണ്ടു നി­ന്ന പ്ര­ക്ഷോ­ഭ­ത്തി­ന്റെ ഫ­ല­മാ­യാ­ണ് പ്ര­ശ്‌­ന­ത്തെ­ക്കു­റി­ച്ച് പഠി­ക്കാന്‍ കേന്ദ്രം സംഘ­ത്തെ അ­യ­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.