Categories

ന­ക്‌­സല്‍ ഭീഷ­ണി ത­ട­യു­ന്ന­തില്‍ വീ­ഴ്­ച­ പ­റ്റി: ചി­ദംബരം

Chidambaram offers to quitന്യൂ­ദല്‍­ഹി: മാ­വോ­വാ­ദി­കള്‍­ക്കെ­തിരാ­യ ന­ട­പ­ടി­യില്‍ വീ­ഴ്­ച­പ്പ­റ്റി­യെ­ന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര മന്ത്രി പി ചി­ദം­ബ­രം. പ­ശ്ചി­മ­ബം­ഗാള്‍ ച­ത്തി­സ്ഗ­ഢ് എ­ന്നി­വി­ട­ങ്ങ­ളില്‍ മാ­വോ­വാ­ദിക­ളെ തു­ര­ത്തു­ന്ന­തില്‍ ഗു­രു­ത­ര­വീ­ഴ്­ച്ച പ­റ്റി­യെ­ന് അ­ദ്ദേ­ഹം പ­റഞ്ഞു. രാജ്യം നേ­രി­ടു­ന്ന ഈ ആ­ഭ്യ­ന്ത­ര സു­ര­ക്ഷ­യ്­ക് വെല്ലു­വി­ളിയാ­യ മാ­വോ­വാ­ദിക­ളെ ഇല്ലാ­യ­മ­ ചെ­യ്യാന്‍ ന­ക്‌­സല്‍ ബാധിത സം­സ്ഥാ­ന­ങ്ങ­ളു­ടെ സം­യു­ക്ത ക­മാന്‍­ഡ് രൂ­പി­ക­രി­ക്കു­മെന്നും അ­ദ്ദേ­ഹം പറഞ്ഞു

മാ­വോ­വാ­ദി ഭീ­ഷ­ണി­ക്കെ­തി­രേ കൂ­ടു­തല്‍ ത­ന്ത്ര­ങ്ങള്‍ മെന­യു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി പ്ര­ധാ­ന­മ­ന്ത്രി മന്‍­മോ­ഹന്‍ സി­ങിന്റെ നേ­ത്യ­ത്വ­ത്തില്‍ ചേര്‍­ന്ന യോ­ത്തി­ലാ­ണ് ചി­ദംബ­രം ഇ­ക്കാര്യം പ­റ­ഞ്ഞത്.
ന­ക്‌­സല്‍ ബാധി­ത സം­സ്ഥാ­ന­ങ്ങ­ളില്‍ മാ­വോ­വാ­ദി ഭീ­ഷ­ണി­ത­ട­യു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി കൂ­ടു­തല്‍ ഹെലി­കോ­പ്­ട­റു­കള്‍ നല്‍­കു­മെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി പി ചി­ദംബ­രം അ­റി­യിച്ചു. ക­ഴി­ഞ്ഞ ആ­റു­മാ­സ­മാ­യി രാ­ജ്യ­ത്തുണ്ടാ­യ സം­ഭ­വ­വി­കാ­സ­ങ്ങ­ളു­ടെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണി­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. സേ­ന­ക­ളു­ടെ യാ­ത്ര­കള്‍­ക്കും. ആ­യു­ധങ്ങ­ളെ കൊ­ണ്ടു പോ­വു­ന്ന­തിനും മ­റ്റും ഹെലി­കോ­പ്­ട­റു­കള്‍ ഉ­പ­യോ­ഗി­ക്കാന്‍ ക­ഴി­യും.

സം­യു­ക്ത­ക­മാന്റി­ന്റെ ചുമതല വി­ര­മി­ച്ച മേ­ജര്‍ ജ­ന­റ­ലുക­ളെ മേ­ജര്‍ ജ­ന­റ­ലു­കള്‍­ക്കാ­യി­രിക്കും . ഇ­തിന്റെ നേ­ത്യത്വം ചീ­ഫ് സെ­ക്ര­ട്ട­റി­മാര്‍ വ­ഹി­ക്കും. 400 പോ­ലി­സ് സ്‌­റ്റേ­ഷ­നു­കള്‍­ക്ക് സൗ­ക­ര്യ­ങ്ങള്‍ വി­പു­ല­പ്പെ­ടു­ത്താന്‍ 2 കേ­ടി രൂ­പ­വ വി­തം നല്‍­കും മെ­ന്നും ചി­ദംബ­രം അ­റി­യി­ച്ചു.

കൂ­ടുതല്‍ അര്‍­ധ സൈ­നി­കരെ പു­നര്‍ വി­ന്യ­സി­ക്കു­ന്ന കാ­ര്യവും പ­രി­ഗ­ണി­ക്കു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. സര്‍­ക്കാ­രി­ന്റെ പ­ദ്ധ­തി­ക­ളെ­ക്കു­റി­ച്ച് മു­ഖ്യ­മ­ന്ത്രി­മാ­രു­മാ­യി ചര്‍­ച്ച ന­ട­ത്തി അ­വ­രു­ടെ അ­ഭി­പ്രാ­യം തേ­ടും.

2004 മു­തല്‍ 2008ല­രെ ഒരോ വര്‍­ഷവും അ­ഞ്ഞൂ­റ­ല­ധി­കം സാ­ധാ­ര­ണ­ക്കാ­രാണ് മാ­വോ­വാ­ദി­ അ­ക്ര­മ­ത്തില്‍­കൊല്ല­പ്പെട്ട­ത്. 2009ല്‍ 591 പേ­രും 2010ല്‍ ഇ­തു­വ­രെ 325 പേരും അ­ക്ര­മ­ങ്ങ­ളില്‍ കൊല്ല­പ്പെ­ട്ട­താ­യി ചി­ദംബ­രം പ­റ­ഞ്ഞു. നി­യ­മ­വാഴ്­ച ഉ­റ­പ്പാ­ക്കേണ്ട­ത് സംസ്ഥാ­ന സര്‍­ക്കാ­രു­ക­ളു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­മാ­ണെ­ങ്കിലും സാ­ധ്യമാ­യ സ­ഹാ­യ­ങ്ങള്‍ കേന്ദ്രം നല്‍­കു­മെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

ഒ­റീ­സ, ച­ത്തി­സ്ഗ­ഡ് പ­ശ്ചി­മ­ബം­ഗാള്‍, മ­ഹാ­രാ­ഷ്ട്ര, ആ­ന്ധ്രാ­പ്ര­ദേശ്, ബീ­ഹാര്‍ എ­ന്നീ സം­സ്ഥാ­ന­ങ്ങ­ളി­ലെ മു­ഖ്യ­മ­ന്ത്രി­മാ­ാ­ണ് യോ­ഗ­ത്തില്‍ പ­ങ്കെ­ടുത്തത് രാ­ഷ്ട്രപ­തി ഭര­ണം ന­ട­ക്കു­ന്ന ജാര്‍­ഖ­ണ്ഡി­നെ പ്ര­തി­നി­ധീ­ക­രി­ച്ച് ഗ­വര്‍­ണ­ര്‍ പ­ങ്കെ­ടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.