ന്യുദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. സ്‌പെക്ട്രം വിതരണത്തിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനിമുതല്‍ സ്‌പെക്ട്രം ലൈസന്‍സിന്റെ കാലാവധി 10 വര്‍ഷമായിരിക്കും. നിലവില്‍ കാലവധി 20 വര്‍ഷമാണ്. ലൈസന്‍സ് പുതുക്കുന്നതിന് കാലവധി അവസാനിക്കുന്നതിന് 30 മാസംമുമ്പേ അപേക്ഷിക്കണം.

സ്‌പെക്ട്രം ലൈസന്‍സ് പങ്കിടുന്നതും ഇനി പരിഗണിക്കും. ഉപാധികളോടെയായിരിക്കും ഇതിന് അനുമതി നല്‍കുക. അനുവദിച്ച സ്‌പെക്ട്രത്തിന്റെ വിനിയോഗം എങ്ങിനെയാണെന്ന് മനസിലാക്കാനായി ഓഡിറ്റിംഗ് നടത്തും.

സുപ്രീംകോടതി മുന്‍ ജഡ്ജി ശിവരാജ് പാട്ടീലിന്റെ നേതൃത്വത്തില്‍ ദേശീയ സ്‌പെക്ട്രം നിയമത്തിന് രൂപം നല്‍കാന്‍ കരട് കമ്മറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.