ന്യൂദല്‍ഹി: കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ എന്ന സ്ഥാനത്തുനിന്നും പിന്‍മാറാന്‍ നീക്കമില്ലെന്ന് പി ജെ തോമസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ഉടന്‍ വ്യക്തമാക്കുമെന്നും തോമസ് പറഞ്ഞു.

അതിനിടെ സ്‌പെക്ട്രം വിഷയത്തില്‍ നിരീക്ഷണം നടത്തുന്നതില്‍ നിന്നും പി ജെ തോമസ് പിന്‍മാറി. സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും നിശിതവിമര്‍ശനം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തത്.

Subscribe Us:

കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ എന്ന നിലയ്ക്ക് കേസ് അന്വേഷിക്കേണ്ടത് പി.ജെ തോമസിന്റെ നേതൃത്വത്തിലാണ്. എന്നാല്‍ തോമസ് ടെലകോം സെക്രട്ടറി ആയിരുന്ന കാലത്ത് അനുവദിച്ചതാണ് 2ജി സ്‌പെക്ട്രം. ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങിനെ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് നിഷ്പക്ഷമായി നിരീക്ഷിക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.