ന്യൂദല്‍ഹി: അഴിമതിക്കെതിരായ പരാതികള്‍ ഏറെയും ലഭിക്കുന്നത് റെയില്‍വേക്കെതിരായിട്ടാണെന്ന് ചീഫ് ഇന്റലിജന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട്. കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് റെയില്‍വേയിലെ അഴിമതി തുറന്നു കാട്ടുന്ന കണക്കുകളും പരാമര്‍ശങ്ങളും അടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ച 25,359 പരാതികളില്‍ 8330 എണ്ണവും റെയില്‍വെ ഉദ്യോഗസ്ഥരുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

ബാങ്കിങ് മേഖലയില്‍ നിന്നും 6520 പരാതികളും പെട്രോളിയം മേഖലയില്‍ നിന്ന് 1836 പരാതികളും ലഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കസ്റ്റംസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ചത് 1317 പരാതികളാണ്.

ഇതില്‍ 1646 കേസുകളില്‍ സര്‍ക്കാരിന് നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. ബി.എസ്.എന്‍.എല്ലുമായി ബന്ധപ്പെട്ട് 48 കേസുകളില്‍ അച്ചടക്ക നടപടിക്ക് ശിപാര്‍ശയുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കുന്നതില്‍ ആറ് മാസത്തിലേറെ കാലതാമസമുണ്ടാകുന്നുവെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.