മലപ്പുറം: പനിയുടെ കാരണങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളെന്നു പകര്‍ച്ചപ്പനി സംബന്ധിച്ച പഠനങ്ങള്‍ക്കായി എത്തിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ ഡോ. യു.വി.റാണ. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജില്ലയിലെ മരണ നിരക്ക് കൂടിയിട്ടുണ്ട്. പനി നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ.റാണ പറഞ്ഞു.

സംഘം മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസംഘം ആദ്യം മങ്കടയിലെ പനി ബാധിത മേഖലകളാണു സന്ദര്‍ശിക്കുക.

അതിനിടെ പനി ബാധിച്ച് കാസര്‍കോടും തൃശൂര്‍ ഒരാള്‍ വീതം മരിച്ചു. കാഞ്ഞങ്ങാട് പൂഞ്ചാവി സ്വദേശിനി താഹിറ (23) യും തൃശൂര്‍ വെള്ളാനിക്കോട് വള്ളിപ്പറമ്പില്‍ ജോസും (48) ആണു മരിച്ചത്.