vs-achuthanandan_23-rw

തൃശൂര്‍: സംസ്ഥാനം സ്ഥലമെടുത്ത് നല്‍കാത്തതിനാല്‍ ഇനി മുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതി മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ മുന്‍കാലങ്ങളില്‍ പല കേന്ദ്രാവിഷ്‌കൃത പദ്ധതികളും മുടങ്ങിയിട്ടുണ്. ഇനി അതുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കേന്ദ്ര പദ്ധതികള്‍ക്കും സമയ ബന്ധിതമായി സംസ്ഥാനം സഥലം എടുത്ത് നല്‍കും. കേരളത്തില്‍ തീര സംരക്ഷണ സേനയുടെ യൂണിറ്റ് തുടങ്ങാന്‍ ഉടന്‍ സ്ഥലം അനുവദിക്കും. പുത്തൂരിലെ കൈനൂരില്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ കേരളത്തിലെ ആദ്യകേന്ദ്രത്തിന്റെ നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.