എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധഗൂഢാലോചന: കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐയോട് അഭിപ്രായമാരാഞ്ഞു
എഡിറ്റര്‍
Sunday 23rd March 2014 11:54am

tp-chandra-sekaran

ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച് എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ബി.ഐ അന്വേഷണം പ്രസക്തമാണോ എന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം.

ഇത് സംബന്ധിച്ച് ഒരാഴിചയ്ക്കുള്ളില്‍ സി.ബി.ഐയോട്തീരുമാനം അറിയിക്കാനും പേഴിസണല്‍ മന്ത്രാലയം ആവശ്യപ്പെട്ടു. നിലിവില്‍ ടി.പി വധഗൂഢാലോചനയില്‍ എടച്ചേരി പേലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം പ്രസക്തമാണോ എന്നാണ് പേഴ്‌സണല്‍ മന്ത്രാലയം പരിശോധിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ സി.ബി.ഐയുടെ അഭിപ്രായം അറിഞ്ഞ ശേഷമാവും തുടര്‍ നടപടികളിലേക്ക് നീങ്ങുക.

ടി.പി വധഗൂഢാലോചനയില്‍ ഇതിന് മുന്‍പും അന്വേഷണം നടക്കുകയും കോടതി രണ്ട് പേരെ ശിക്ഷിയ്ക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രത്യേക കോടതിവിധി വന്നിട്ടും കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണമുന്നയിച്ച പരാതി പേഴ്‌സണല്‍ മന്ത്രാലയത്തിന് ലഭിച്ചിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പേഴ്‌സണല്‍ മന്ത്രാലയം സി.ബി.ഐയോട് അഭിപ്രായമാരാഞ്ഞത്.

ടി.പി വധഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. എന്നാല്‍ പേഴ്‌സണല്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.

കഴിഞ്ഞ മാസം 20നാണ് ടി.പി ചന്ദ്രശഖരന്‍ വധഗൂഢാലോചനക്കേസില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Advertisement