black-moneyന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ആറ് പേരുടെ പേര് വെളിപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത ആറ് പേരുടെ പേരുകളാണെന്ന് വെളിപ്പെടുത്തുകയെന്ന് സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

കള്ളപ്പണനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ മറ്റ് 11 പേരുവിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ പുറത്തുവിടാനാവൂ. അല്ലാത്തപക്ഷം അത് ഉടമ്പടികളുടെ ലംഘനമാവും. ഇത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കില്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Subscribe Us:

അതേസമയം കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കാനും കോടതി നിര്‍ദേശിച്ചു.

കള്ളപ്പണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ല. കള്ളപ്പണം സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസമാധാനം നഷ്ടപ്പെടും തുടങ്ങിയ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

വിദേശത്ത് നികുതിയില്ലാപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ എന്തിനാണ് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതൊക്കെ കാണുമ്പോള്‍ നിശബ്ദമായിരിക്കാന്‍ സാധിക്കുന്നില്ല.

രാജ്യത്ത് നടക്കുന്നതെന്ന് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ. എല്ലാം കേട്ടുകഴിഞ്ഞാല്‍ ആര്‍ക്കും മനസ്സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്‍ണമായ വിവരങ്ങള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. .