ന്യൂദല്‍ഹി: സംസ്ഥാനത്തെ എ.പി.എല്‍ കുടുംബങ്ങള്‍ക്കായുള്ള അരിവിഹിതം വര്‍ദ്ധിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. 10 കിലോഗ്രാമില്‍ നിന്ന് 15 കിലോ ആയാണ് വര്‍ദ്ധിപ്പിക്കുക. കൂടുതല്‍ അരിയും ഗോതമ്പും താങ്ങുവില നിരക്കില്‍ നല്‍കാനും തീരുമാനമായി.

പൊതുവിപണിയില്‍ വിറ്റഴിക്കല്‍ പദ്ധതി പ്രകാരമാണ് അരിയും ഗോതമ്പു നല്‍കുക. സംസ്ഥാനത്തെ മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.