Categories

കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ വീടിന് തീവ്രവാദ ഭീഷണി: സുരക്ഷ ഏര്‍പ്പെടുത്തി

e.-ahammed

കണ്ണൂര്‍: കേന്ദ്ര മന്ത്രി ഇ.അഹമ്മദിന്റെ വീടിന് തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് സായുധസേനയുടെ രഹസ്യ സംരക്ഷണം ഏര്‍പ്പെടുത്തി.

ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.അഹമ്മദിന്റെ കണ്ണൂര്‍ താണയിലെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയത്.

മാവോയിസ്റ്റുകളുടെ സഹായത്തോടെ അയ്യങ്കാളി പട വീട് വളഞ്ഞ് അക്രമിക്കുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരം.

ശ്രീലങ്കയിലെ ചോഗം യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ് അനുകൂല ദളിത് സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നും ഇന്റ്‌ലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മന്ത്രിയുടെ വീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കടുത്ത നിരീക്ഷണത്തിലാണ്.

ഒരു എസ്.ഐയും പത്തോളം പോലീസുകാരുമുള്‍പ്പെട്ട സംഘത്തെയാണ് കാവലിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അയ്യങ്കാളി പടയും തമിഴ് അനുകൂല സംഘടനകളുമാണ് അക്രമത്തിന് മുതിരുകയെന്നാണ് ലഭ്യമായ വിവരം.

എന്നാല്‍ നിതാഖാതിനെ തുടര്‍ന്ന് നാട്ടിലെത്തിയ മലയാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യവും അബ്ദു സമദ് സമദാനി എം.എല്‍.എ ആക്രമിക്കപ്പെട്ട പശ്ചാത്തലവും കണക്കിലെടുത്ത് ഭീഷണിയെ ഗൗരവപൂര്‍വ്വം കാണാനാണ് പോലിസ് ശ്രമിക്കുന്നത്.

Tagged with: