മുംബൈ: സൈന്യത്തിലും പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംവരണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് സഹമന്ത്രിയായ രാംദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കാനിരിക്കുകയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കര്‍ എല്ലാവരും രാജ്യത്തെ സേവിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.


Also Read: അതിര്‍ത്തി കടന്നെത്തിയ ചൈനിസ് സൈനികരെ മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം, വീഡിയോ കാണാം


ഇതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യണമെന്നും അത്താവാലെ നിര്‍ദ്ദേശിച്ചിരുന്നു. നേരത്തെ അത്താവലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സംവരണം നല്‍കമെന്നാവശ്യപ്പെട്ടിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യയുടെ നേതാവായ അത്താവലെ മഹാരാഷട്രയില്‍ നിന്നുള്ള എം.പിയാണ്.