എഡിറ്റര്‍
എഡിറ്റര്‍
‘വീണ്ടും ഒത്തുകളി വിവാദം’; ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോഹ്‌ലിയും യുവരാജും ഒത്തുകളിച്ചെന്ന് കേന്ദ്രമന്ത്രി
എഡിറ്റര്‍
Sunday 2nd July 2017 8:55am

 

ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സീനിയര്‍ താരം യുവരാജ് സിങ്ങും ഒത്തുകളി നടത്തിയെന്ന് കേന്ദ്ര സാമൂഹ്യ നീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. ഫൈനലില്‍ പാക്കിസ്ഥാനോട് ഒത്തുകളിച്ചതാണ് ഇന്ത്യ പരാജയപ്പെടാന്‍ കാരണമെന്നാണ് മന്ത്രിയുടെ ആരോപണം.


Also read ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ മാന്യമായി മരിക്കാനെങ്കിലും ഗോ സംരക്ഷകര്‍ അനുവദിക്കണം: കെ.ടി ജലീല്‍


ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കസ്ഥാനെ തകര്‍ത്ത കലാശ പോരാട്ടത്തില്‍ 180 റണ്ണിനായിരുന്നു പരാജയപ്പെട്ടത്. ഇതാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇരുതാരങ്ങളും ഫൈനലില്‍ മാത്രം എങ്ങനെ നിറംമങ്ങിയെന്നാണ് അത്താവാലെ ചോദിക്കുന്നത്.

‘പാക്കിസ്ഥാനെതിരായ മത്സരങ്ങളില്‍ വിരാട് കോഹ്‌ലി സെഞ്ചുറി അടിക്കുന്നതാണ് മുമ്പ് നമ്മള്‍ കണ്ടിട്ടുളളത്. യുവരാജ് സിംങ്ങും ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ വേണ്ടി എന്നപോലെയാണ് അവര്‍ കളിച്ചത്’ അദ്ദേഹം പറഞ്ഞു.


Dont miss വസ്ത്രവ്യാപാര സ്ഥാപനത്തിനു പിന്നാലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി


‘2009ന് ശേഷം പാക്കിസ്ഥാന്‍ നേടിയ ആദ്യ ഐ.സി.സി ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്. മത്സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്, അന്വേഷണം നടത്തണം’ മന്ത്രി കൂട്ടിച്ചേര്‍ത്തു. കുംബ്ലെയുടെ പരിശീലനം ഉണ്ടായിട്ടും നിറംമങ്ങിയ പ്രകടനം കോഹ്‌ലി കാഴ്ച്ചവെച്ചതാണ് ഈ സംശയം താന്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ യാതൊരു തെളിവുകളുടെയും പിന്‍ബലത്തിലല്ല മന്ത്രിയുടെ ഒത്തുകളി ആരോപണം. താരങ്ങള്‍ ഫൈനലില്‍ നിറം മങ്ങിയത് മാത്രമാണ് അദ്ദേഹം ഉന്നയിക്കുന്ന സംശയം. നേരത്തെ ഇന്ത്യന്‍ ടീമിനെ പിടിച്ചുലച്ച ഒത്തുകളി വിവാദത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിനെതിരെ അധികാരത്തിലിരിക്കുന്ന ഒരാള്‍ ആരോപണം ഉന്നയിക്കുന്നത്.

Advertisement