ന്യൂദല്‍ഹി: 54,000 ടണ്‍ അരിയും 27,000 ടണ്‍ ഗോതമ്പും കുറഞ്ഞ നിരക്കില്‍ നല്‍കി കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം. കൊച്ചിയില്‍ ഹരിതോത്സവം 2011 പരിപാടിയില്‍ പങ്കെടുത്ത്ു സംസാരിക്കവെ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസാണു കേന്ദ്രം ഓണസമ്മാനമായി കേരളത്തിനു കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും നല്‍കിയ കാര്യം അറിയിച്ചത്.

കിലോഗ്രാമിനു 11.85 രൂപ നിരക്കിലാണ് 54,000 ടണ്‍ അരിയനുവദിച്ചത്. 8.45 രൂപ നിരക്കിലാണ് 27,000 ടണ്‍ ഗോതമ്പ് അനുവദിച്ചത്. ഇതിനായി 67.59 കോടി രൂപ സബ്‌സിഡിയായി കേന്ദ്രം വഹിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. അരിക്കു 47.73 കോടിയും ഗോതമ്പിനു 19.86 കോടിയുമാണ് കേന്ദ്ര സബ്‌സിഡിയെന്നു മന്ത്രി വിശദീകരിച്ചു.