എഡിറ്റര്‍
എഡിറ്റര്‍
വ്യവസ്ഥ ലംഘിച്ചാല്‍ പദ്ധതികള്‍ റദ്ദാക്കാന്‍ സംസ്ഥാന പരിസ്ഥിതി അതോറിറ്റിക്ക് അധികാരം
എഡിറ്റര്‍
Saturday 15th March 2014 8:18am

western-ghat

ന്യൂദല്‍ഹി: പരിസ്ഥിതി അനുമതി നല്‍കുമ്പോള്‍ നിശ്ചയിച്ച വ്യവസ്ഥ ലംഘിച്ചാല്‍ ബന്ധപ്പെട്ട പദ്ധതിയുടെ പരിസ്ഥിതി അനുമതി മരവിപ്പിക്കുകയോ, റദ്ദാക്കുകയോ ചെയ്യാന്‍ കഴിയുന്ന അംഗീകാരമുള്‍പ്പെടെ സംസ്ഥാന പരിസ്ഥിതി അതോറിറ്റിക്ക് കൂടുതല്‍ അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം സംബന്ധിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കി.

നിലവില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് മാത്രമാണ് പരിസ്ഥിതി അനുമതി റദ്ദാക്കാനുള്ള അധികാരം. ഇതുവരെയും പ്രാദേശിക കേന്ദ്രങ്ങള്‍ വഴിയാണ് മന്ത്രാലയം പദ്ധതി റദ്ദാക്കുകയും മരവിപ്പിക്കുയും ചെയ്തിരുന്നത്.

പരിസ്ഥിതി നിയമം അഞ്ചാം വകുപ്പ് പ്രകാരം കേന്ദ്രസര്‍ക്കാറില്‍ മാത്രം നിക്ഷിപ്തമായ അധികാരമാണ് സംസ്ഥാന അതോറിറ്റികള്‍ക്ക് കൈമാറുന്നത്.

പ്രസ്തുത അധികാരം സംസ്ഥാന പരിസ്ഥിതി അതോറിറ്റികള്‍ക്ക് നല്‍കുന്നത് കൂടുതല്‍ ഫലം ചെയ്യുമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം.

നിലവില്‍ വ്യവസ്ഥകള്‍ പാലിച്ച് അനുമതി നേടിയശേഷം പിന്നീട് അവ ലംഘിക്കുന്നത് പതിവ് കാഴ്ച്ചയായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കണ്ടത്തെിയാലും സംസ്ഥാന പരിസ്ഥിതി അതോറിറ്റികള്‍ക്ക് ഇടപെടാന്‍ ഇതുവരെ കഴിയുമായിരുന്നില്ല.

ഇനിമുതല്‍ ഇത്തരം സഭവങ്ങളില്‍ സംസ്ഥാന അതോറിറ്റി എടുക്കുന്ന തീരുമാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കും. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള പരാതികള്‍ ഉയര്‍ന്നാല്‍ സംസ്ഥാന അതോറിറ്റിയുടെ തീരുമാനത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇടപെട്ട് പുനഃപരിശോധന നടത്തൂവെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ പദ്ധതികള്‍ മരവിപ്പിക്കാനോ റദ്ദാക്കാനോ ഉള്ള പ്രതേകാധികാരം സംസ്ഥാനങ്ങള്‍ക്ക് ന്ല്‍കുന്നത് സംസ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുള്ളതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇത് ഒരേ സമയം ഗുണുവും എന്നാല്‍ ദോശവും  നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു.

Advertisement