എഡിറ്റര്‍
എഡിറ്റര്‍
ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്
എഡിറ്റര്‍
Wednesday 13th September 2017 1:15pm

തിരുവന്തപുരം: ഫാദര്‍ ഉഴുന്നാലിനെ മേചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മേചനദ്രവ്യമായി നല്‍കിയെന്ന വാര്‍ത്തകള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് തള്ളി. വൈദീകനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നും നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍കോലാഹലങ്ങളില്ലാതെ നിശബ്ദമായിട്ടാണ് ഇന്ത്യ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോചനത്തിന് ശേഷം ഫാദര്‍ ഇന്ത്യയെ ബന്ധപ്പെട്ടിട്ടില്ലെന്നും റോമില്‍ നിന്ന് എന്ന് തിരിച്ച് വരുമെന്ന് ഫാദര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യെമനില്‍ നിന്നും ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിനെ ഇന്നലെയാണ് മോചിപ്പിച്ചത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം.


Also read ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കാന്‍ 86 വര്‍ഷത്തിനു ശേഷം പാക് അഭിഭാഷകന്‍ കോടതിയില്‍


കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു ഐ.എസ് ഭീകരര്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനു ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മരണപ്പെട്ടവരില്‍ സിസ്റ്റര്‍ സിസിലി മിഞ്ജി എന്ന ഇന്ത്യക്കാരിയുമുണ്ടായിരുന്നു.

പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടിരുന്നു. ഫാദറിന്റെ വീഡിയോയും ഭീകരര്‍ പുറത്ത് വിട്ടിരുന്നു. ക്രിസ്മസ് ദിനത്തില്‍ യൂട്യൂബിലായിരുന്നു വീഡിയോ പുറത്ത് വന്നിരുന്നത്.

Advertisement