കൊച്ചി: കുട്ടനാട് പാക്കേജ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പാക്കേജിന് ഇനിയും കേന്ദ്ര ഫണ്ട് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി പാക്കേജിന് ഇനിയും കേന്ദ്രത്തില്‍ നിന്ന് ഫണ്ട് അനുവദിക്കും. പാക്കേജില്‍ ചെലവഴിച്ച പണം സംബന്ധിച്ച് കണക്ക് വ്യക്തമല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി പണം ലഭ്യമാക്കും. ഇതുവരെ ചെലവഴിച്ച പണം സംബന്ധിച്ച കണക്ക് വ്യക്തതമാക്കണം.
തൊഴില്‍ തട്ടിപ്പും ചൂഷണവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം.

തൊഴില്‍ വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഇതു തടയാനുള്ള ശ്രമങ്ങള്‍ നടത്തും. പാക്കേജിന്റെ നടത്തിപ്പിന് അതോറിറ്റി രൂപീകരിക്കണം. പാക്കേജ് സംബന്ധിച്ച് പുനര്‍ ചിന്തനം ആവശ്യമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

അനധികൃത മറൈന്‍കോഴ്‌സുകളുമായി ബന്ധപ്പെട്ട് പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റിജണല്‍ ലോബര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടിക്കുന്നില്‍് പറഞ്ഞു.