എഡിറ്റര്‍
എഡിറ്റര്‍
മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയെന്ന തീരുമാനം പുന:പരിശേധിക്കാന്‍ എസ്.ബി.ഐയോട് കേന്ദ്രം
എഡിറ്റര്‍
Monday 6th March 2017 7:35pm

 

ന്യൂദല്‍ഹി: മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഇടാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് എസ്.ബി.ഐയോട് കേന്ദ്രസര്‍ക്കാര്‍. എ.ടി.എമ്മില്‍ സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം ഈടാക്കാനുള്ള തീരുമാനവും പുന:പരിശോധിക്കണമെന്നും സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളോടും സ്വകാര്യ ബാങ്കുകളോടും ആവശ്യപ്പെട്ടു.


Also read മംഗലാപുരത്തിന് പിന്നാലെ ഹൈദരാബാദിലും പിണറായിയെ വിലക്കി ബി.ജെ.പി; പങ്കെടുത്താല്‍ എന്ത് ചെയ്യുമെന്ന് കാണിച്ചു തരാമെന്നു എം.എല്‍.എയുടെ ഭീഷണി


മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് 20 രൂപ മുതല്‍ 100 രൂപ വരെ പിഴ ചുമത്താനാണ് എസ്.ബി.ഐ നേരത്തെ തീരുമാനിച്ചിരുന്നത് പൊതുമേഖല ബാങ്കിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് ബാങ്കുകളോട് തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

[relatred1 p=’left’] വിവിധ മേഖലകളില്‍ വ്യത്യസ്ത നിരക്കായിരുന്നു അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ അറിയിപ്പുണ്ടായിരുന്നത്. മെട്രോ നഗരങ്ങളില്‍ 5000, നഗരങ്ങളില്‍ 3000, അര്‍ധ നഗരങ്ങളില്‍ 2000, ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ എന്നീ നിരക്കായിരുന്നു ബാങ്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന തുക. നോട്ട് നിരോധത്തിന് ശേഷം ഏര്‍പ്പെടുത്തിയിരുന്ന എ.ടി.എം ഇടപാടുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13ന് അവസാനിക്കാനിരിക്കേയാണ് പുതിയ നിരക്കുകള്‍ ബാങ്കുകള്‍ പ്രഖ്യാപിച്ചിരുന്നത്.

ഒരോ ബ്രാഞ്ചുകളില്‍ നിന്നും മാസത്തില്‍ മൂന്ന് സൗജന്യ പണമിടപാടാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. കൂടുതലായി ഉപയോഗിക്കുന്ന ഓരോ ഇടപാടിനും 50 രൂപയും ടാക്‌സും ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കുകളുടെ പകല്‍ക്കൊള്ളക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതും വിമര്‍ശനങ്ങള്‍ക്കിടയായ സാഹചര്യത്തിലാണ് വിഷയത്തില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ രംഗത്തെത്തിയത്.

Advertisement