ന്യൂഡല്‍ഹി: എന്‍ഡി ടി.വിക്കെതിരായ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ആദായ നികുതി വകുപ്പ്, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് എന്‍ഡി ടിവി നടപടി നേരിടുന്നത്.

429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ കല്‍പ്പന.അമേരിക്കയില്‍ നിന്ന് ചാനലില്‍ നിക്ഷേപിക്കപ്പെട്ട 150 ദശലക്ഷം ഡോളറിന്റെ ഇടപാട് തട്ടിപ്പാണെന്നാണ് ആദായ നികുതി വകുപ്പിന്റെ ഭാഷ്യം.

എന്നാല്‍ സര്‍ക്കാര്‍ പകപോക്കുകയാണെന്നും ഇടപാട് നിയമാനുസൃതമാണെന്നും ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചതാണെന്നും ചാനല്‍ വ്യക്തമാക്കി. ചാനലിനെതിരെ നടക്കുന്ന പ്രതികാര നടപടി ലോകം ഉറ്റുനോക്കുകയാണെന്നും ചാനല്‍ പറഞ്ഞു.


Also Read:  ‘ഒരുപാട് കരഞ്ഞിട്ടുണ്ട്, ഇനി കരയാന്‍ വയ്യ’; ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍നിന്നും കര കയറാന്‍ സഹായിച്ചത് മകളാണെന്ന് അമൃത സുരേഷ്; വൈറലായി ഗായികയുടെ ഹോട്ട് ഫോട്ടോഷൂട്ട് 


‘ ഇന്ത്യയും ലോകവും എതിരഭിപ്രായം പ്രകടിപ്പിക്കുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ക്കു നേരെയുള്ള ഈ വേട്ടയാടലിനെ ഉറ്റുനോക്കുകയാണ്. സ്വതന്ത്രമാധ്യമങ്ങള്‍ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കെ ഇത് ജനാധിപത്യരാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ കീര്‍ത്തിയെ വീണ്ടെടുക്കാനാവാത്ത വിധം വൃണപ്പെടുത്തും.’

24 മണിക്കൂറിനുള്ളില്‍ ചാനലിനെതിരെ ഭരണകൂടത്തിന്റെ മൂന്ന് ഏജന്‍സികളില്‍ നിന്നുണ്ടായ നീക്കത്തോടെ സര്‍ക്കാര്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.