എഡിറ്റര്‍
എഡിറ്റര്‍
പുതിയ ഉത്തരവുമായി കേന്ദ്രം; പട്ടിയെയും പൂച്ചയെയും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം
എഡിറ്റര്‍
Saturday 27th May 2017 4:03pm


ന്യൂദല്‍ഹി: കന്നുകാലി കശാപ്പ് നിരോധനത്തിനു പിന്നാലെ പുതിയ ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. വളര്‍ത്തു മൃഗങ്ങളായ പട്ടിയെയും പൂച്ചയെയും കൈമാറ്റം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ പുതിയ ഉത്തരവില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.


Also read ‘അതിനുത്തരവാദി ചാപ്പല്‍’; 2007ലെ ലോകകപ്പ് പരാജയത്തിന് കാരണം ഗ്രെഗ് ചാപ്പലെന്ന് സച്ചിന്‍


രണ്ടു മാസം പ്രായമുള്ള നായ്കുട്ടികളെയും പൂച്ച കുട്ടികളെയും വില്‍ക്കുന്നത് നിരോധിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കടകളിലും പൊതുസ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി ഇവയെ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

പുതിയ ഉത്തരവ് പ്രകാരം വളര്‍ത്ത് മൃഗങ്ങളെ വില്‍ക്കാനായി വളര്‍ത്തുന്നവര്‍ മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിലാണ് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതെന്നാണ് ഉത്തരവില്‍ പറയുന്നത്.


Dont miss കശാപ്പ് നിരോധനം; മുസ്സോളിനിയുടെ നാസി ഭരണകൂടത്തിന്റെ നടപടിയെ ഓര്‍മ്മിപ്പിച്ച് എന്‍.എസ് മാധവന്‍ 


മൃഗങ്ങളുടെ വിശദാംശങ്ങളും, മറ്റു വിവരങ്ങളും കടകളില്‍ ഇനിമുതല്‍ പ്രദര്‍ശിപ്പിക്കണം. മാനസിക ദൗര്‍ബല്യമുള്ളവരും, പ്രായപൂര്‍തത്തിയാകാത്തവരും മൃഗപരിപാലകരായി രജിസ്റ്റര്‍ ചെയ്യുന്നതും ഉത്തരവില്‍ നിരോധിച്ചിട്ടുണ്ട്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം-1960 അനുസരിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ സര്‍ക്കാര്‍ പുറത്ത്‌റക്കിയ കന്നുകാലി കശാപ്പ് നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Advertisement