ന്യൂദല്‍ഹി: എന്‍ഡോസല്‍ഫാന്റെ മേലുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍. കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസല്‍ഫാന്‍ വില്‍പ്പന അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഇതിനായി സര്‍ക്കര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

Ads By Google

കര്‍ഷകരുടെ ആവശ്യം മുന്‍ നിര്‍ത്തിയാണ് അപേക്ഷ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അപേക്ഷ കോടതി നാളെ പരിഗണിക്കും. മുന്‍പും കേന്ദ്ര സര്‍ക്കാര്‍ എന്‍ഡോസല്‍ഫാന്‍ അനുകൂലമായ നിലപാടെടുത്തിരുന്നു.

ഡി.വൈ.എഫ്.വൈ നല്‍കിയ ഹരജിയിലാണ്‌ കോടതിയില്‍ വാദം നടക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ നേരത്തെ എന്‍ഡോസല്‍ഫാന്‍ ഉല്‍പാദകര്‍ സമര്‍പ്പിച്ച കുറിപ്പിലും ഉന്നയിച്ചിട്ടുള്ളതാണ്. കേരളം കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊഴികെ എന്‍ഡോസല്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍ക്കാനും ഉപയോഗിക്കാനും അനുമതി നല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.