എഡിറ്റര്‍
എഡിറ്റര്‍
ടാങ്കര്‍ ദുരന്തം പെട്രോളിയം മന്ത്രാലയം അന്വേഷിക്കും: ജയ്പാല്‍ റെഡ്ഡി
എഡിറ്റര്‍
Monday 3rd September 2012 2:21pm

ന്യൂദല്‍ഹി: കണ്ണൂര്‍ ടാങ്കര്‍ ദുരന്തം പെട്രോളിയം മന്ത്രാലയം അന്വേഷിക്കുമെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി. നഷ്ടപരിഹാരം നല്‍കാന്‍ ഐ.ഒ.സിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Ads By Google

ദുരന്തത്തിനിരയായവര്‍ക്ക് ജോലി നല്‍കുന്ന കാര്യം പരിഗണിക്കും. നിരവധി ആളുകളുടെ ജീവനാണ് ദുരന്തത്തില്‍ പൊലിഞ്ഞത്. അതുകൊണ്ട് തന്നെ അവര്‍ക്ക് അര്‍ഹമായ എല്ലാ സഹായവും കേന്ദ്രം അനുവദിക്കുമെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു.

കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍, എം.പിമാരായ എം.കെ.രാഘവന്‍. എം.ഐ.ഷാനവാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്തത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ചാല ടാങ്കര്‍ ലോറി അപകടത്തില്‍ 19 പേരാണ് മരിച്ചത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.

Advertisement