Categories

40,000 ടണ്‍ റബ്ബര്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

rubber-farmerന്യൂദല്‍ഹി: 40,000 ടണ്‍ സ്വാഭാവിക റബ്ബര്‍ കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 7.5ശതമാനം ചുങ്കം ഈടാക്കി 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ടയര്‍ ഉല്‍പാദകരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞവര്‍ഷം ഈടാക്കിയ നികുതിയോക്കാള്‍ തുച്ഛമായ നികുതി നിരക്കില്‍ ഇറക്കുമതി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആസിയാന്‍ കരാറിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന് 20 ശതമാനം ഇറക്കുമതി തീരുവയാണ് ഈടാക്കിയിരുന്നത്. ഇതാണിപ്പോള്‍ 7.5 ശതമാനമായി കുറച്ചിരിക്കുന്നത്.

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്ത് റബ്ബര്‍ ഉല്പാദനവും ഉപഭോഗവും തമ്മിലുള്ള വിടവ് നികത്താന്‍ രണ്ടുലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും (ആത്മ) ഓള്‍ ഇന്ത്യ റബ്ബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് ഒരു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ധനമന്ത്രാലയത്തിന്റെ ഇടപെടലുകളെ തുടര്‍ന്ന് നികുതി കുറച്ച് 40,000 ടണ്ണാക്കി ഉയര്‍ത്തിയിരിക്കുന്നത്.

തീരുവ കുറച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. കേന്ദ്ര നീക്കം കര്‍ഷകര്‍ക്ക് ദോഷകരമാവുമെന്ന് ധനമന്ത്രി കെ.എം മാണി ന്യുദല്‍ഹിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു . ഇക്കാര്യത്തെക്കുറിച്ച് ആവശ്യമെങ്കില്‍ കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുമായി സംസാരിക്കുമെന്നും മാണി പറഞ്ഞു.

One Response to “40,000 ടണ്‍ റബ്ബര്‍ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി”

  1. ICE

    റബ്ബര്‍ കൃഷിക്കാരെ കര്‍ഷകര്‍ എന്ന് വിളിക്കാന്‍ പറ്റില്ല തെങ്ങ് വെട്ടിയും വയല്‍ നികത്തിയും ലാഭം നോക്കി റബ്ബര്‍ നട്ട കൂതറ കള്‍ക്ക് പണികൊടുത്ത കൊണ്ഗ്രെസ്സ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.