എഡിറ്റര്‍
എഡിറ്റര്‍
‘ഒടുവില്‍ കുറ്റസമ്മതം’; 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
എഡിറ്റര്‍
Wednesday 3rd May 2017 9:04pm


ന്യൂദല്‍ഹി: രാജ്യത്തെ 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചു. കാര്‍ഡ് ഉടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ വിവരങ്ങള്‍ ചോര്‍ന്നത് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയില്‍ നിന്നല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.


Also read മോദിയെ രാഷ്ട്ര ഋഷിയാക്കി ബാബാ രാംദേവ്; ദൈവം നല്‍കിയ വരദാനമെന്നും വിശേഷണം


വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളത് ചില സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും സംസ്ഥാന സര്‍ക്കാറുകള്‍ വഴിയുമാണെന്നാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ ആര്‍ഗ്യ സെന്‍ഗുപ്ത ജസ്റ്റിസ് എ.കെ. ശിക്രി അദ്ധ്യക്ഷനായ ബഞ്ചിനെ അറിയിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട നാല് സര്‍ക്കാര്‍ പദ്ധതികളുടെ വൈബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (സി.ഐ.എസ്) പുറത്തുവിട്ട ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി കാട്ടി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ തുറന്ന് പറച്ചില്‍.

നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നും ഉണ്ടായിരുന്നു. തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണെന്നും സി.ഐ.എസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisement