ന്യൂദല്‍ഹി: നഴ്‌സുമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Ads By Google

നഴ്‌സുമാരുടെ ഹരജി തള്ളിക്കളയണം. ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സസ് അസോസിയേഷനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇതിന് നല്‍കിയ മറുപടിയിലാണ് ആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിനകം തന്നെ കൈക്കൊണ്ട നടപടികള്‍ ആരോഗ്യമന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കാര്യത്തില്‍ നിലപാടെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.